 
വാടാനപ്പിള്ളി: തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും രക്ഷിതാക്കളെ ആദരിക്കുകയും ചെയ്തു. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി.
ഉന്നത വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി രക്ഷിതാക്കളെ ആദരിച്ചു. പ്രത്യേകം എർപ്പെടുത്തിയ കാഷ് അവാർഡ് മാനേജർ കെ.വി. സദാനന്ദൻ വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക കെ.എസ്. രാജി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി. റോഷ്‌നി, പ്രിൻസിപ്പൽ ഇൻ ചാർജ് അനിത മുകുന്ദൻ, മഞ്ജു പ്രേംലാൽ, സജീഷ് ചാളിപ്പാട്ട്, സി.എസ്. ഷൈജ എന്നിവർ സംസാരിച്ചു.