ചേർപ്പ്: പെരുവനം ക്ഷേത്രം പടിഞ്ഞാറെ നടയിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയാകുന്നു. മുൻ എം.എൽ.എ ഗീത ഗോപിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റാണ് മാസങ്ങളായി തെളിയാതെ നിൽക്കുന്നത്. പെരുവനം മഹാദേവ ക്ഷേത്രം, മേക്കാവ് ക്ഷേത്രം എന്നിവയ്ക്ക് മുമ്പിലായിട്ടാണ് ലൈറ്റ് സ്ഥാപിച്ചിട്ടുളളത്. രാത്രിയിൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും വെളിച്ചമില്ലാത്തത് ഏറെ പ്രയാസകരമാണ്. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.