1
കെ.കെ. കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാരം മന്ത്രി കെ. രാധാകൃഷ്ണൻ കെ.എസ്. ശങ്കരന് സമ്മാനിക്കുന്നു.

വടക്കാഞ്ചേരി: മിണാലൂർ വടക്കേക്കര പുഞ്ചിരി സാംസ്‌കാരിക വേദിയുടെ കെ.കെ. കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാര സമർപ്പണവും വിജയദിനാഘോഷവും മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാരത്തിന് അർഹനായ കെ.എസ്. ശങ്കരനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പുഞ്ചിരി രക്ഷാധികാരി സി.എൽ. തോമസ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, എം.ആർ. അനൂപ് കിഷോർ, പി. മോഹൻദാസ്, വി.ബി. പീതാംബരൻ എന്നിവർ പ്രസംഗിച്ചു.