bus

തൃശൂർ : തൃശൂരിൽ കാർ യാത്രികർക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. സംഭവത്തിൽ ഗുരുവായൂർ കാഞ്ഞാണി തൃശൂർ റൂട്ടിലോടുന്ന വിഷ്ണുമായ ബസ് ജീവനക്കാർ അറസ്റ്റിലായി. തൊയക്കാവ് സ്വദേശി മണികണ്ഠൻ, ഊരകം സ്വദേശി വിഷ്ണു, മണലൂർ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. കാർ യാത്രികൻ ചേറ്റുവ സ്വദേശി സുധീഷിന് നേരയാണ് ആക്രമണം. ബസ് പിറകോട്ട് എടുത്ത് വീണ്ടും ഇടിപ്പിച്ചതായും പരാതിയുണ്ട്. പൂത്തോളിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാർ കാർ യാത്രികരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു.

ഡോ​ക്ട​ർ​മാ​രു​ടെ​ ​കു​റ​വ് ​:​ ​​പ​രാ​തി​ ​ഫ​യ​ലി​ൽ​

തൃ​ശൂ​ർ​:​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ ​ഹൗ​സ് ​സ​ർ​ജ​ന്മാ​ർ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​ ​പു​റ​ത്തു​പോ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​കു​റ​വ് ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സം​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ന് ​ന​ൽ​കി​യ​ ​പ​രാ​തി​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​രു​ടെ​ ​അ​നാ​സ്ഥ​ ​മൂ​ലം​ ​പാ​വ​പ്പെ​ട്ട​ ​രോ​ഗി​ക​ൾ​ക്ക് ​ചി​കി​ത്സ​ ​നി​ഷേ​ധി​ക്കു​ന്ന​തി​ന് ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

പ്രൈ​വ​റ്റ് ​ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് ​

അ​സോ. ധ​ർ​ണ്ണ

തൃ​ശൂ​ർ​:​ ​സ്‌​കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​തു​ക​ ​കാ​ലാ​നു​സൃ​ത​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ത്ത​ ​നി​ല​പാ​ടി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കേ​ര​ള​ത്തി​ലെ​ ​പ്രൈ​മ​റി​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​ഹെ​ഡ്മാ​സ്‌​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ചും​ ​ധ​ർ​ണ്ണ​യും​ ​ന​ട​ത്തി.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കൃ​ഷ്ണ​പ്ര​സാ​ദ് ​ധ​ർ​ണ്ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഐ.​എം.​മു​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജോ​ഷി​ ​ഡി.​കൊ​ള്ള​ന്നൂ​ർ,​ ​വി.​പി.​പാ​പ്പ​ച്ച​ൻ,​ ​സി.​എ​ഫ്.​റോ​ബി​ൻ​ ,​ ​ടി.​എ.​ഫ്രാ​ൻ​സി​സ്,​ ​വി.​ടി.​ലാ​ലി,​ ​ഒ.​ടി.​ജോ​സ് ​ലി​യോ,​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.