ചേലക്കര: ചേലക്കര പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് സംരംഭമായ ലുമിനോ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷെലീൽ അദ്ധ്യക്ഷനായി. കുറഞ്ഞ വിലയിലും ഗുണമേന്മയിലും എൽ.ഇ.ഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക, പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകളുടെ വിതരണവും അവയുടെ മെയിന്റൻസ് എന്നിവ ചെയ്തു കൊടുക്കാനും ലക്ഷ്യമുണ്ട്. സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭന തങ്കപ്പൻ, പഞ്ചായത്തിലെ വ്യവസായ വകുപ്പിന്റെ പ്രതിനിധി സി.എ. അനീഷ് , അക്കൗണ്ടന്റ് പ്രിയ തുടങ്ങിയവർ സംസാരിച്ചു.