പുതുക്കാട്: ദേശീയപാത പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഇന്ത്യൻ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ശനിയാഴ്ച ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുട്ടി അടക്കം തൃക്കൂർ സ്വദേശികളായ അഞ്ച് പേർക്ക് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും തിങ്കളാഴ്ച ഹോട്ടലിൽ വിശദമായ പരിശോധന നടത്തുമെന്നും തൃപ്തികരമെങ്കിൽ മാത്രം ഹോട്ടൽ തുടർന്ന് നടത്താൻ അനുവാദം നൽകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.