മറ്റത്തൂർ: അവിട്ടപ്പിള്ളി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 12 ഹെക്ടർ ഭൂമിയിൽ നെൽക്കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചയത്ത് അംഗം ഷൈനി ബാബു നിർവഹിച്ചു. ജെയ്‌സൺ നേരെപറമ്പിൽ അദ്ധ്യക്ഷനായി. ടി. ബാലകൃഷ്ണ മേനോൻ, സഖി സുരേഷ്, റോളി ഷിബു, ലിനോ മൈക്കിൾ, ശശികല ജഗൽജീവൻ, കെ.വി. അച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.