cpi-pradharsanam

തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളന നഗരിയിൽ കാർഷിക കാർഷികേതര വിഭവങ്ങളുടെ എക്‌സിബിഷൻ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും മുൻമന്ത്രിയുമായ അഡ്വ:വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ.ജയദേവൻ, സംഘാടക സമിതി കൺവീനർ അഡ്വ:ടി.ആർ.രമേഷ് കുമാർ, നേതാക്കളായ എം.സ്വർണ്ണലത ടീച്ചർ, പി.കെ.കൃഷ്ണൻ, ടി.കെ.സുധീഷ്, ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ്, സി.ആർ.മുരളീധരൻ, ഗീതഗോപി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ, കെ.കെ ജോബി.എന്നിവർ പങ്കെടുത്തു. ഒല്ലൂർ കൃഷി സമൃദ്ധി കർഷക ഉൽപാദക കമ്പനിയുടെ നീര, മുരിങ്ങയില ഉൽപന്നങ്ങളും, വില്ലേജ് അഗ്രോയുടെ പച്ചക്കറി തൈകളും വിത്തുകളും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള ചെറുധാന്യ ഗ്രാമം അട്ടപ്പാടിയുടെ വിവിധ തരം ധാന്യങ്ങൾ, നീലഗിരി ചായപ്പൊടികൾ, തൃശൂർ ജില്ലാ ടീമാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ചായപ്പൊടികൾ, പ്രകൃതി ബാഗിദാരി ബാഗുകൾ, വെളിച്ചെണ്ണ, ജൈവവളങ്ങൾ, നേന്ത്രവാഴക്കുലകൾ, കുത്താമ്പിള്ളി വണ്ടാഴിയുടെ വസ്ത്രങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, പ്രഭാത് ബുക്ക്‌സിന്റെ പുസ്തകങ്ങൾ തുടങ്ങിയവ എക്‌സിബിഷൻ ഹാളിലുണ്ട്. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ബാ​ല​വേ​ദി​ ​ക​ലോ​ത്സ​വം

തൃ​പ്ര​യാ​ർ​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​ബാ​ല​വേ​ദി​ ​കൂ​ട്ടു​കാ​രു​ടെ​ ​ക​ലോ​ത്സ​വം​ ​സി​നി​ ​ആ​ർ​ട്ടി​സ്റ്റ് ​കു​ക്കു​ ​പ​ര​മേ​ശ്വ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബാ​ല​വേ​ദി​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​സ​ജി​ന​ ​പ​ർ​വി​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​വ​ത്സ​രാ​ജ്,​ ​അ​ഡ്വ.​ ​ടി.​ആ​ർ.​ര​മേ​ഷ്‌​കു​മാ​ർ,​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ,​ ​കെ.​പി.​സ​ന്ദീ​പ്,​ ​ഷീ​ന​ ​പ​റ​യ​ങ്ങാ​ട്ടി​ൽ,​ ​അ​ഖി​ലേ​ഷ്,​ ​ഷാ​ജി​ ​കാ​ക്ക​ശ്ശേ​രി,​ ​അ​ക്ഷ​യ്,​ ​ശി​വ​പ്രി​യ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സ​മ്മാ​ന​ദാ​നം​ ​സി.​സി.​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.