
തൃശൂർ : ഓണക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം മേയർ എം.കെ.വർഗീസ് ഇന്ന് നിർവഹിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. 8,90,000 റേഷൻ കാർഡ് ഉപഭോക്താക്കളാണുള്ളത്.
23, 24 തിയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4 മുതൽ 7 വരെ വാങ്ങാം.