തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബാലവേദി മഹിളാസംഘം കലോത്സവത്തിൽ കാണികൾക്ക് കലാ വിരുന്നൊരുക്കിയത് ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, മുൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ഷാജി, ജയന്തി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, സിന്ധു ശിവദാസ്, വസന്ത ദേവലാൽ, മുൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷീല ഭരതൻ, മണലൂർ പഞ്ചായത്ത് മെമ്പർ സിന്ധു, കൊടുങ്ങല്ലൂർ മുൻ നഗരസഭ ചെയർപേഴ്‌സൺ സുമ ശിവൻ, ചാലക്കുടി മുൻ നഗരസഭ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹഫ്‌സ ഓഫൂർ, പാറളം പഞ്ചായത്ത് മെമ്പർ സുബിത സുഭാഷ് ഉൾപ്പടെയുള്ളവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഒപ്പന വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്.