 
വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സനാതന ധർമ്മ പഠന ശാലയ്ക്ക് തുടക്കമായി. രാമായണം, ഭഗവത് ഗീത, മറ്റ് ഹിന്ദു പുരാണങ്ങൾ എന്നിവ വിഷയമാകുന്നതിന് വേണ്ടി പത്ത് മുതൽ 18 വരെയുള്ള കുട്ടികൾക്കാണ് സൗജന്യമായി പഠന ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ തന്ത്രികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ്. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നികലാനന്ദ സരസ്വതി, ഷാജി വരവൂർ, എം.വി. ദേവദാസ്, കെ.വി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.