unnikrishnan

തൃപ്രയാർ: ജില്ലാ ത്രോ ബോൾ അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. തൃശൂർ വി.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി അദ്ധ്യക്ഷനായി. സംസ്ഥാന ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി (പ്രസിഡന്റ്), സിബിൻ പി.എം (സെക്രട്ടറി), ജോൺ ആന്റണി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധിയായി അഖിൽ അനിരുദ്ധനെയും സംസ്ഥാന പ്രതിനിധിയായി കെ.ആർ. സാംബശിവനെയും യോഗം തെരഞ്ഞെടുത്തു.