poem-day

കൊരട്ടി: വിവിധ ജില്ലകളിലെ കവികളെ സംഘടിപ്പിച്ച് കൊരട്ടിയിൽ ഒരു പകൽ നീണ്ട കവിതപ്പകൽ സംഘടിപ്പിച്ചു. കാവ്യശിഖ സാംസ്‌കാരിക സമിതി, കൊരട്ടി പഞ്ചായത്ത് ലൈബ്രററി, സമത കൊരട്ടി എന്നീ സംഘടനകൾ സംയുക്തമായാണ് കവികളുടെ കൂട്ടായ്മ കടമ്മനിട്ട കാവ്യോത്സവം സംഘടിപ്പിച്ചത്. കവിതാപ്പകൽ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. കവി രാവുണ്ണി അദ്ധ്യക്ഷനായി. സമാപന യോഗം ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ.കെ.ആർ.സുമേഷ്, നൈനുറിച്ചു, സമത പ്രസിഡന്റ് ശ്രീജ വിധു, പി.എസ്.മനോജ്, എം.എ.ജിനൻ, പി.ടി.സ്വരാജ്, റെയ് മോൾ ജോസ്, ജിസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടനകൾ നഞ്ചിയമ്മയെ ആദരിച്ചു.