പുത്തൻചിറ: മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ വിചാരണ കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.പി.എം.എസ് പിണ്ടാണി - കരിങ്ങാച്ചിറ ശാഖ കുടുംബ സംഗമം പ്രതിക്ഷേധം രേഖപ്പെടുത്തി. കെ.കെ. വിജയൻ അദ്ധ്യക്ഷനായി. കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അംഗം പി.സി. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എസ്. മനോജ്, കെ.വി. സുബ്രൻ, വിനയൻ മംഗലപ്പിളളി, എം.പി. സുബ്രഹ്മണ്യൻ, യു.വി. വിശ്വനാഥൻ, ടി.യു. കിരൺ എന്നിവർ പ്രസംഗിച്ചു.