1

തൃശൂർ: കൊച്ചി ആസ്ഥാനമായ പ്രമുഖ ഐ.ടി സേവനദാതാവായ സോഫ്റ്റ് ഇൻഫ്രാസ്ട്രക്ചർ സർവീസസിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് സംരംഭങ്ങളിലെ സൈബർ സുരക്ഷാ ഭീഷണികൾ സംബന്ധിച്ച സെമിനാർ നടന്നു.

ആമസോൺ വെബ് സർവീസസിന്റെ (എ.ഡബ്ല്യു.എസ്) സഹകരണത്തോടെ നടന്ന സെമിനാറിൽ ക്രോവ് അഡ്വൈസറി സർവീസസ് ഇന്ത്യയുടെ ഡിജിറ്റൽ സെക്യൂരിറ്റി സർവീസസ് സീനിയർ അഡ്വൈസർ സി.എ. നരസിംഹൻ ഇളങ്കോവൻ, സോഫ്റ്റ് ഇൻഫ്രാസ്ട്രക്ചർ സർവീസസ് സഹസ്ഥാപകനും ഡയറക്ടറുമായ അനിൽ അരവിന്ദ്, എ.ഡബ്ല്യു.എസ് സൊല്യൂഷൻസ് ആർക്കിടെക്ട് അരവിന്ദ് കണ്ണൻ എന്നിവർ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും സംസാരിച്ചു.

സൈബർ സെക്യൂരിറ്റി ഹെൽത്ത് ചെക്ക് എന്ന സൈബർ സുരക്ഷാ ഓഡിറ്റ് പാക്കേജ് വികസിപ്പിച്ച ഐ.ടി സേവന കമ്പനിയാണ് സോഫിറ്റ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്.