1
വിദ്യാധരൻ മാസ്റ്റർ

തൃശൂർ: പ്രേംനസീർ സുഹൃദ് സമിതി തൃശൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 30ന് ഓണനിലാവും വിദ്യാധരൻ മാസ്റ്ററെ ആദരിക്കൽ ചടങ്ങും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അളഗപ്പനഗർ വെണ്ടൂരിലെ മഞ്ഞലീസ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനാണ് പരിപാടികൾ. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ വിദ്യാധരൻ മാസ്റ്ററെ ആദരിക്കും. സംഘടനയിലെ മുതിർന്ന കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ സംഘടിപ്പിക്കുന്ന ഓണനിലാവിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും. പ്രേംനസീർ സുഹൃദ് സമിതിയുടെ തൃശൂർ ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ജില്ലയിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തെക്കൻ സ്റ്റാർ ബാദുഷ, സലീം മംഗലംതണ്ട്, ഗീത, സാംസൺ കല്ലൂർ, കെ കെ സത്യൻ, നൗഷാദ് സംബന്ധിച്ചു.