prahasanam

മെഡിസെപ് കൈപ്പുസ്തകം പ്രൊഫ. സി. രവീന്ദ്രനാഥ് സി.പി. ത്രേസ്യക്ക് നൽകി പ്രകാശനം ചെയ്യുന്നു.

പുതുക്കാട്: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിസെപ് പദ്ധതിയെപറ്റി വിശദീകരിക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. സി.പി. ത്രേസ്യ ആദ്യപ്രതി ഏറ്റുവാങ്ങി. യൂണിയൻ ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, ഐ.ആർ. ബാലകൃഷ്ണൻ, കെ. സുകുമാരൻ, എം.വി. യതീന്ദ്രദാസ്, കെ.വി. രാമകൃഷ്ണൻ, എം.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. യുണിയൻ ജില്ലാ ട്രഷറർ കെ.എം. ശിവരാമൻ, പി.ആർ. ചന്ദ്രൻ എന്നിവർ പദ്ധതിയെപറ്റി ക്ലാസെടുത്തു.