 
നവീകരിച്ച് നിർമ്മിച്ച റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് (സി.ഐ.ടി.യു) പാലപ്പിള്ളി ഓഫീസ്.
വരന്തരപ്പിള്ളി: പാലപ്പിള്ളിയിൽ നവീകരിച്ച് നിർമ്മിച്ച റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് (സി.ഐ.ടി.യു) ഓഫീസ് 27ന് വൈകിട്ട് 4ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. കെ. പദ്മനാഭൻ, എം.എ. കാർത്തികേയൻ എന്നിവരുടെ ചിത്രങ്ങൾ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ എന്നിവർ അനാച്ഛാദനം ചെയ്യും. സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.