പുതുക്കാട്: ഭക്ഷ്യ വിഷബാധയുടെ സംശയത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദ്ദേശം നൽകിയ ഹോട്ടലിന് തത്ക്കാലം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ദേശീയപാത പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടലിനാണ് അധികൃതർ തിങ്കളാഴ്ച പ്രവർത്തന അനുമതി നൽകിയത്. ആരോഗ്യ വകുപ്പും പുതുക്കാട് പഞ്ചായത്തും തിങ്കളാഴ്ച ഹോട്ടലിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. ഫ്രഞ്ച് ഫ്രൈസ് പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ സാമ്പിൾ പരിശോധന ഫലങ്ങൾ വരുന്നത് വരെ വിൽപ്പന നടത്തരുതെന്ന് ഹോട്ടൽ നടത്തിപ്പുകാരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.