tti
ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ അദ്ധ്യാപക കലോൽസവത്തിൽ വിജയികളായ ഡയറ്റിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ട്രോഫി നൽകുന്നു

തൃശൂർ: ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ അദ്ധ്യാപക കലോത്സവം സമാപിച്ചു. 35 പോയിന്റുകളോടെ തൃശൂർ ഡയറ്റ് ഓവറോൾ കിരീടം നേടി. ചാലക്കുടി ഗവ ടി.ടി.ഐ രണ്ടാം സ്ഥാനവും പാവറട്ടി സി.കെ.സി.ടി.ടി.ഐ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം കാർത്തിക വെള്ളത്തേരി സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ വി.എം. കരീം, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. ശശിധരൻ, ഡയറ്റ് ലക്ചറർ സനോജ് എം.ആർ, പ്രോഗ്രാം കൺവീനർ ഡോ. പി.സി. സിജി എന്നിവർ സംസാരിച്ചു.