പാവറട്ടി: കെ.എസ്.കെ.ടി.യു മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാമാവ് പള്ളിക്കടവിൽ സ്വകാര്യ വ്യക്തികൾ നികത്തിയ പുഴ പ്രദേശത്തേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ഏനാമാവ് കായൽ നികത്തിയ വിഷയത്തിൽ പുഴ പൂർവസ്ഥിതിയിലാക്കാൻ തൃശൂർ കളക്ടർ നടപടി എടുക്കണമെന്ന് എൻ.ആർ. ബാലൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മണലൂർ ഏരിയ പ്രസിഡന്റ് ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.കെ. വാസു, പ്രസിഡന്റ് എം.കെ. പ്രഭാകരൻ, എ.എസ്. ദിനകരൻ, കെ.എ. വിശ്വംഭരൻ, കെ.എസ്. മോഹൻദാസ്, പി.എ. രമേശൻ, സിജി മോഹൻദാസ്, എ.ആർ. കുമാരൻ, എ.എച്ച്. അക്ബർ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു തുടങ്ങിയവർ പ്രസംഗിച്ചു. മേച്ചേരിപ്പടിയിൽ നിന്ന് നികത്തിയ സ്ഥലത്തേക്ക് മാർച്ച് നടത്തി.