1

തൃശൂർ: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഫിക്കി ഏർപ്പെടുത്തിയ 2021ലെ സ്മാർട്ട്‌ പൊലീസിംഗ് പുരസ്‌കാരത്തിന് തൃശൂർ സിറ്റി പോലീസ് അർഹമായി. തൃശൂർ സിറ്റി പൊലീസിന്റെ സെന്റർ ഫൊർ എംപ്ലോയീ എൻഹാൻസ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്ന പദ്ധതിയാണ് പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായത്.

സിറ്റി പൊലീസിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ സർവീസ്, പെൻഷൻ തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കുന്നതിനും, പൊലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവ ഏകോപിപ്പിക്കുന്ന സംവിധാനമാണ് സീഡ്.

2020 ജനുവരിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ ആദിത്യയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. തൃശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഗുണകരമാണെന്നു ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് സീഡ് പദ്ധതി പിന്നീട് സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിടുകയായിരുന്നു.