photoകെ.പി.എം.എസ് അയ്യങ്കാളി ജയന്തി അവിട്ടാഘോഷത്തോടനുബന്ധിച്ച് കുന്നുമ്മൽക്കാട് ശാഖയിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നിന്ന്.

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷത്തോടനുബന്ധിച്ച് കുന്നുമ്മൽക്കാട് ശാഖ കുടുംബസംഗമം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് രാജു നടവരമ്പത്തുകാരൻ അദ്ധ്യക്ഷനായി. ഖജാൻജി ബാബു തൈവളപ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയില്പുര, എം.സി. സുനന്ദകുമാർ, എം.എസ്. ശിഖിൽ എന്നിവർ പ്രസംഗിച്ചു. പ്രേംജിത്ത് പൂവത്തുംകടവിൽ സ്വാഗതവും ശിവൻ കണ്ണാടിപ്പറമ്പിൽ നന്ദിയും പറഞ്ഞു.

പടിയൂർ ശാഖയിൽ നടന്ന വിശേഷാൽ കുടുംബ സംഗമം ശാഖാ പ്രസിഡന്റ് ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപുര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശശി കോട്ടോളി, എൻ.വി. ഹരിദാസൻ, ബാബു മണമ്മൽ, ആശ ശ്രീനിവാസൻ, വിനോദ് നടുമുറി എന്നിവർ സംസാരിച്ചു. പി.വി. വിജയൻ സ്വാഗതവും, ഷാജി നന്ദിയും പറഞ്ഞു.

നടുവത്ര ശാഖയിൽ നടന്ന വിശേഷാൽ കുടുംബ സംഗമം ശാഖാ പ്രസിഡന്റ് പി.വി. വേണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. എം.സി. ശിവദാസൻ പഞ്ചമി, ഏരിയ കോ- ഓർഡിനേറ്റർ സന്ധ്യ മനോജ്, പി.എ. ബാബു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഇ.കെ. സുരേഷ് സ്വാഗതവും, ഉദയൻ നന്ദിയും പറഞ്ഞു.