കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഞ്ചങ്ങാടി സെന്ററിൽ നിർമ്മാണം പൂർത്തികരിച്ച മണ്ഡലം കമ്മിറ്റി ഓഫീസ് (നെഹ്റു ഭവൻ) 28ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ ബെന്നി ബെഹന്നാൻ എം.പി, ടി.എൻ. പ്രതാപൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സിറാജ് അറിയിച്ചു.