ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റി, എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ എനർജി ക്വിസ് മത്സരം ഇന്റർ ക്വിസ് 2022 സംഘടിപ്പിച്ചു. എണാകുളം സെന്റ് തെരേസസ് കോളേജിലെ മഞ്ജു തോമസ്, അഞ്ജലി ജിനോ എന്നിവർ ഒന്നാം സ്ഥാനക്കാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജോൺ രജിസ്, ആനന്ദ് വർമ്മ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെരുമ്പാവൂർ മാർത്തോമാ കോളേജിലെ ടി.എസ്. ഷഹാനാസ്, പി.കെ. ദയാദാസ് എന്നിവർ മൂന്നാം സ്ഥാനത്തുമെത്തി. നഗരസഭ ഉപാദ്ധ്യക്ഷ സിന്ധു ലോജു ഉദ്ഘാടനം ചെയ്തു. എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, ജനറൽ സെക്രട്ടറി എൻ.ആർ. തൃനയനൻ, ട്രഷറർ വി.ജി. വിജി ഷണ്മുഖൻ, സെക്രട്ടറി ക്വിസ് മാസ്റ്റർ ബേബി കുര്യാക്കോസ്, തൃശൂർ ചാപ്റ്റർ ചെയർമാൻ ഇ. സത്യഭാമ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഐറിൻ എന്നിവർ പ്രസംഗിച്ചു.