 
അന്നനാട് എസ്.എൻ.ഡി.പി ശാഖയിലെ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കാടുകുറ്റി: അന്നനാട് എസ്.എൻ.ഡി.പി ശാഖയിൽ കുടുംബ സംഗമവും അനുമോദനയോഗവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാംവാർഷികം പ്രമാണിച്ച് വിമുക്തഭടന്മാരെ ആദരിച്ചു. ഗുരുദർശന രഘ്‌ന ഗുരുവിനെ അറിയാം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. റിട്ട. സുബൈദാർ ധർമ്മദാസൻ പണിക്കാട്ടിൽ, യൂണിയൻ കൗൺസിലർ സി.ജി. അനിൽ കുമാർ, അനിൽ തോട്ടവീഥി, സെക്രട്ടറി എം.സി. ബിജു, വൈസ് പ്രസിഡന്റ് രവി തയ്യിൽ എന്നിവർ സംസാരിച്ചു.