pura

കെ.വി.വി.ഇ.എസ് ചേലക്കര നിയോജക മണ്ഡലം കർമ്മശ്രേഷ്ടാ പുരസ്‌കാര സമർപ്പണ സദസ് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവില്വാമല: കെ.വി.വി.ഇ.എസ് ചേലക്കര നിയോജക മണ്ഡലം കർമ്മശ്രേഷ്ടാ പുരസകാര സമർപ്പണ സദസ് തിരുവില്വാമലയിൽ സംഘടിപ്പിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി. നാരായണൻകുട്ടി അദ്ധ്യക്ഷനായി. കെ.വി. അബ്ദുൾ ഹമീദ്, എൻ.ആർ. വിനോദ്കുമാർ, ജോയ് മൂത്തേടൻ, ലൂക്കോസ് തലക്കോട്ടൂർ, പി. നാരായണൻകുട്ടി എന്നിവരാണ് കർമ്മശ്രേഷ്ടാ പുരസ്‌കാരത്തിന് അർഹരായവർ. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ മർക്കന്റയിൽ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. നിയോജക മണ്ഡലം ജനറൽ കൺവീനർ കെ.എം. മുഹമ്മദ് സ്വാഗതവും ട്രഷറർ പി. സുരേഷ് നന്ദിയും പറഞ്ഞു.