cpi

സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വി.വി. രാഘവൻ മെമ്മോറിയൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ലെവൽ ക്രോസ് കൺട്രി മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വി.വി. രാഘവൻ മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ക്രോസ് കൺട്രി മത്സരം സാഫ് ഗെയിംസ് മുൻ ചാമ്പ്യൻ പി.എച്ച്. അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു. എട്ടു വയസുകാരി അനഘ മുതൽ അറുപത്തഞ്ച് വയസുകാരൻ രമേശൻ വരെയുള്ളവർ മത്സരാർത്ഥികളായി.

സർവകലാശാലകളിൽ നിന്നുൾപ്പെടെ നൂറ് കണക്കിന് കായിക താരങ്ങൾ പ്രതികൂല കാലാവസ്ഥയിലും മത്സരങ്ങളിൽ പങ്കെടുത്തു. മുൻ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, കെ.കെ. വത്സരാജ്, ജനറൽ കൺവീനർ അഡ്വ. ടി.ആർ. രമേശ് കുമാർ, കെ.പി. സന്ദീപ്, സി.ആർ. മുരളീധരൻ, ഷീന പറയങ്ങാട്ടിൽ, ഗീത ഗോപി, പ്രസാദ് പറേരി, ബിനോയ് ഷബീർ എന്നിവർ നേതൃത്വം നൽകി.

ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും നൽകി. വനിതാ വിഭാഗത്തിൽ പി.എസ്. സൂര്യ, ബി. സുപ്രിയ, കെ.പി. അക്ഷയ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷ വിഭാഗത്തിൽ ഷെറിൻ ജോസ്, എ.എസ്. ശ്രീരാജ്, കെ. അജിത്ത് എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യൻ ഫുട്‌ബാൾ മുൻ ക്യാപ്ടൻ ജോപോൾ അഞ്ചേരി സമ്മാനം വിതരണം ചെയ്തു.