വരന്തരപ്പിള്ളി: വേലൂപ്പാടം ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാത്തെ തിരഞ്ഞെടുക്കപ്പെട്ടു. ഷൈലേഷ് കുമാർ, ലത്തീഫ് മൂച്ചിക്കൽ, ടി.വി.ആന്റു, മാത്യൂ ഇളയാനിക്കാട്ടിൽ, പി.ജെ. റാഫി, കെ.എസ്. വിജയൻ, പെണ്ണമ്മ ആഗസതി, സൽമത്ത് ജാഫർ, റെജി ഡേവീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി ഷൈലേഷ് കുമാറിനേയും വൈസ് പ്രസിഡന്റായി പെണ്ണമ്മ ആഗസ്തിയേയും തിരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദന യോഗം കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി.എൻ. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് വിനയൻ പണിക്കവളപ്പിൽ, ദലിത് കോൺഗ്രസ് നേതാവ് സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇഎം. ഉമ്മർ, സുധിനി രാജീവ്, സുഹറ മജീദ്, ജോസ് ചേലുപറമ്പിൽ, കളത്തിങ്ങൽ മമ്മി, സിബി പുത്തൂർ, പി.പി. അന്തോണി തുടങ്ങിയവർ പങ്കെടുത്തു.