photo

തൃശൂർ വിരാഡ് വിശ്വബ്രഹ്മ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്റ്റ് സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച വിശ്വകർമ്മ വിദ്യാഭ്യാസ അവാർഡ് ഉദ്ഘാടനം ഡോ. ജയപ്രകാശ് ശർമ്മ നിർവഹിക്കുന്നു.

തൃശൂർ: വിശ്വകർമജർ ആദ്യം ചെയ്യേണ്ടത് അവരുടെ വിടുകളിൽ വിശ്വകർമ്മദേവന്റെ ഫോട്ടോ വയ്ക്കുകയാണെന്നും വിശ്വകർമ്മ സമുദായ സംഘടനകൾ കുട്ടികളെ വേദം പഠിപ്പിക്കുന്നതിന് പാഠ്യപദ്ധതി തയ്യാറാക്കണമെന്നും സാഹിത്യകാരനും കാഞ്ചിപീഠം ആസ്ഥാന വിദ്ദ്വാനും കവിയും ഗാനരചിതാവുമായ ഡോ. ജയപ്രകാശ് ശർമ്മ. തൃശൂർ വിരാഡ് വിശ്വബ്രഹ്മ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്റ്റ് സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച വിശ്വകർമ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ വി.കെ. വിക്രമൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ അഡ്വ. കെ. നരേന്ദ്രൻ, എം.കെ. ബാലൻ, പി.ആർ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.