1
കൈ​പ്പ​റ​മ്പി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ന് ​മു​ക​ളി​ൽ​ ​മ​രം​ ​വീ​ണ​പ്പോൾ.

തൃശൂർ: കൈപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു മുകളിലേക്ക് മരം കടപുഴകി വീണു. കൈപ്പറമ്പ് സെന്ററിൽ തന്നെയാണ് അപകടം. ആളപായമില്ല. ശക്തമായ മഴയിൽ റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ മരത്തിന് അടിയിൽപ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.