 
തൃശൂർ: മണ്ണുത്തി സർവകലാശാല ക്വാർട്ടേഴ്‌സിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ വിദ്യാർത്ഥി നവനീത് കൃഷ്ണനെ (17) കണ്ടെത്തിയില്ല. ഇളം മഞ്ഞ ഷർട്ടും വെള്ള പാന്റ്‌സുമായിരുന്നു വേഷം. ഒരു ബാഗും വെള്ള സൈക്കിളുമുണ്ട്. പാലക്കാട്ട് ബന്ധുക്കളുണ്ട്. കണ്ടെത്തുന്നവർ വിവരം അറിയിക്കണമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.