puraskaram
സഹോദരൻ സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ. സാനു നോവലിസ്റ്റ് ടി.കെ. ഗംഗാധരന് സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: സഹോദരൻ അയ്യപ്പൻ സ്മാരക സമിതി നൽകുന്ന ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌കാരം പ്രൊഫസർ എം.കെ. സാനു, നോവലിസ്റ്റ് ടി.കെ. ഗംഗാധരന് സമർപ്പിച്ചു. ടി.കെ. ഗംഗാധരന്റെ കണ്ണീർപ്പാടത്തെ കൊയ്ത്തുകാർ എന്ന നോവലാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

ചെറായി സഹോദരൻ സ്മാരക ഹാളിൽ കൂടിയ അവാർഡ് സമർപ്പണ സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എസ്. ശർമ്മ ആശംസ നേർന്നു. അവാർഡ് നോവൽ പൂയ്യപ്പിള്ളി തങ്കപ്പൻ പരിചയപ്പെടുത്തി. കവി. സിപ്പി പള്ളിപ്പുറം സ്വാഗതവും പ്രൊഫ. കെ.കെ. ജോഷി നന്ദിയും പറഞ്ഞു.