ചാലക്കുടി: കൊവിഡ് മൂലം ദീർഘകാലമായി നിറുത്തിയിരുന്ന ചായ്പൻകുഴിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് സർവീസ് പുനരാരംഭിച്ചു. ചായ്പൻകുഴിയിൽ നിന്ന് രാവിലെ 5.20 നാണ് ആദ്യ സർവീസ്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്.