news-photo-

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സാംസ്‌കാരിക കായിക സമുച്ചയം ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ സാംസ്‌കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും.

ടി.എൻ.പ്രതാപൻ എം.പി, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ.വിജയൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ എന്നിവർ മുഖ്യാതിഥികളാകും. പൂക്കോട് പ്രദേശത്ത് 143 സെന്റ് സ്ഥലത്ത് 1.59 കോടി ചെലവഴിച്ചാണ് സാംസ്‌കാരിക കായിക സമുച്ചയം നിർമ്മിച്ചത്. പുൽത്തകിടി വിരിച്ച ഫുട്ബാൾ ഗ്രൗണ്ട്, ഇൻഡോർ ബാസ്‌കറ്റ് - ബാഡ്മിന്റൺ- വോളിബാൾ കോർട്ട്, സ്‌പോർട്‌സ് സെന്റർ, വിശാലമായ പാർക്ക്, കളിക്കാനും വ്യായാമത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ, ശുചിമുറി, കഫ്റ്റീരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.എം.ഷെഫീർ, എ.സായിനാഥൻ, ബിന്ദു അജിത് കുമാർ, ഷൈലജ സുധൻ, സെക്രട്ടറി ബീന എസ്.കുമാർ തുടങ്ങിയവരും പങ്കെടുത്തു.

നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യത്യസ്തമായ ആറ് സ്ഥലങ്ങളിൽ കായിക വിശ്രമ വ്യായാമ സൗകര്യങ്ങൾക്കായി പാർക്കും സ്റ്റേഡിയവും നിർമ്മിച്ചു വരികയാണ്.

എം.കൃഷ്ണദാസ്

നഗരസഭ ചെയർമാൻ

രാ​ജ്യ​സ​ഭാം​ഗ​മാ​യ​പ്പോ​ൾ​ ​ഒ​ന്നും​ ​ചെ​യ്യാ​ത്ത​ ​സു​രേ​ഷ് ​ഗോ​പി
വി​ക​സ​ന​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​പ​രി​ഹാ​സ്യം

ഗു​രു​വാ​യൂ​ർ​ ​:​ ​ഏ​ത് ​ക​ണ്ടാ​ലും​ ​അ​തി​ന് ​ഉ​ത്ത​ര​വാ​ദി​ ​ഞാ​നാ​ണ് ​എ​ന്ന് ​പ​റ​യു​ന്ന​ ​ചി​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​എം.​കൃ​ഷ്ണ​ദാ​സ്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​നെ​ത്തി​യ​ ​സു​രേ​ഷ് ​ഗോ​പി​ ​ഗു​രു​വാ​യൂ​ർ​ ​മേ​ൽ​പ്പാ​ല​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഇ​ട​പെ​ടു​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തേ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​ചെ​യ​ർ​മാ​ൻ.
ആ​റ് ​വ​ർ​ഷം​ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നി​ട്ടും​ ​ഗു​രു​വാ​യൂ​രി​ന്റെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​ചെ​റു​വി​ര​ൽ​ ​അ​ന​ക്കാ​ത്ത​ ​സു​രേ​ഷ് ​ഗോ​പി​ ​ഇ​പ്പോ​ൾ​ ​ഗു​രു​വാ​യൂ​രി​ലെ​ ​വി​ക​സ​ന​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​പ​രി​ഹാ​സ്യ​മാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​ത്മാ​ർ​ത്ഥ​മാ​ണെ​ങ്കി​ൽ​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​പാ​ല​ത്തി​ന് ​ചു​വ​ട്ടി​ൽ​ ​നി​ന്ന് ​സം​സാ​രി​ക്കു​ക​യ​ല്ല​ ​അ​ധി​കൃ​ത​രു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​അ​മൃ​ത്,​ ​പ്ര​സാ​ദ് ​പ​ദ്ധ​തി​ക​ൾ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ഗ​ര​സ​ഭ​ക​ൾ​ക്കും​ ​തീ​ർ​ത്ഥാ​ട​ക​ ​ന​ഗ​ര​ങ്ങ​ൾ​ക്കും​ ​ന​ൽ​കേ​ണ്ട​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​നു​വ​ദി​ച്ച​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​കി​ഫ്ബി​ ​വ​ഴി​ ​അ​നു​വ​ദി​ച്ച​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​മേ​ൽ​പ്പാ​ലം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഏ​ക​ദേ​ശം​ 50​ ​ശ​ത​മാ​ന​ത്തോ​ളം​ ​പ​ണി​ ​പൂ​ർ​ത്തി​യാ​യെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​പ​റ​ഞ്ഞു.