ചാലക്കുടി: ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്റുകളുടെ വിതരണം ആദ്യ ദിവസത്തിൽ തന്നെ താളംതെറ്റി. ഇ പോസ് മെഷിൻ പ്രവർത്തന രഹിതമായതാണ് കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. ചാലക്കുടി തലൂക്കിലെ ഭൂരിഭാഗം റേഷൻകടകളിലും ഇതായിരുന്നു സ്ഥിതി. ജില്ലയിലെ മറ്റിടങ്ങളിലും വിതരണം താറുമാറായി. ഇന്നലെ മുതലാണ് വിതരണം ആരംഭിച്ചത്. കിറ്റ് വാങ്ങാൻ വന്ന കാർഡ് ഉടമകൾ നിരാശരായി മടങ്ങേണ്ടിവന്നു. പല കടകളിലും ഇവർ കടയുടമകളുമായി വാക്കുതർക്കമുണ്ടാക്കി. സെർവെയറിന്റെ തകരാറായിരുന്നു കാരണം. ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്കുള്ള കിറ്റുകളുടെ വിതരണമാണ് ആരംഭിച്ചത്.