കൊടകര: എസ്.എൻ.ഡി.പി യോഗം വെള്ളാഞ്ചിറ ശാഖാ വർഷികവും ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ വാർഷികവും ആഘോഷിച്ചു. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ചക്രപാണി ശാതികൾ മുഖ്യ കാർമികത്വം സഹിച്ചു. വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശമിനീശൻ പീണിക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി പരമേശ്വരൻ ഏരിമ്മൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഉയർന്ന മാർക്ക് നേടിയ ശാഖാ യോഗത്തിലെ വിദ്യാർത്ഥികളെ യോഗം ഡയറക്ടർ എൻ.ബി. മോഹനൻ ചടങ്ങിൽ ആദരിച്ചു. മുൻ ശാഖാ ഭാരവാഹികളായ പി.കെ. ചന്ദ്രൻ, എം.വി. രാമനാഥൻ എന്നിവരെ യൂണിയൻ സെക്രട്ടറി ആദരിച്ചു. ശാഖാ യോഗത്തിന്റെ പുതിയ ഭാരവാഹികളായി ബിജു തോപ്പിൽ (പ്രസിഡന്റ്), പരമേശ്വരൻ ഏരിമ്മൽ (സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ തിരുകുളം (വൈസ് പ്രസിഡന്റ്), ഷാജു ഊടോളി (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.