cpi-sammelanam

തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ ജാഥകളായി തൃപ്രയാർ പോളി ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. മഴയിലും തളരാത്ത ആവേശത്തിൽ ഘോഷയാത്ര തൃപ്രയാറിനെ ചുവപ്പണിയിച്ചു. പൊതുസമ്മേളനം നടക്കുന്ന സർദാർ ഗോപാലകൃഷ്ണൻ നഗറിൽ അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാകജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ ദേശീയ കൗൺസിൽ അംഗം സി.എൻ.ജയദേവൻ പതാക ഉയർത്തി.
നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരനായിരുന്നു ജാഥാ ക്യാപ്റ്റൻ. 24ാം പാർട്ടി കോൺഗ്രസിനെ അനുസ്മരിച്ച് മുതിർന്ന നേതാക്കളുടെ സ്മൃതി കേന്ദ്രങ്ങളിൽ നിന്നും 24 പതാകകൾ പൊതുസമ്മേളന നഗരിയിലെത്തി. തുടർന്ന് 24 പതാകകളും യഥാക്രമം കെ.കെ വത്സരാജ്, കെ.വി.വിനോദൻ, പി.ബാലചന്ദ്രൻ എം.എൽ.എ, കെ.ശ്രീകുമാർ, ടി.ആർ.രമേഷ്‌കുമാർ, കെ.ജി.ശിവാനന്ദൻ, ഇ.എം.സതീശൻ, ഷീല വിജയകുമാർ, ടി.കെ.സുധീഷ്, കെ.കെ.ഷെല്ലി, എൻ.കെ.സുബ്രഹ്മണ്യൻ, വി.എസ്.പ്രിൻസ്, കെ.വി.വസന്തകുമാർ, ഗീത ഗോപി, വി.എസ്.സുനിൽകുമാർ, എം.സ്വർണലത ടീച്ചർ, സി.എൽ.സൈമൺ മാസ്റ്റർ, എം.ആർ.സോമനാരായണൻ, പി.വി.മോഹനൻ, കെ.കെ.ചന്ദ്രൻ, കെ.എ.അഖിലേഷ്, കെ.എം.ജയദേവൻ, കെ.എം.ചന്ദ്രൻ, പി.കെ.കൃഷ്ണൻ എന്നിവർ ഉയർത്തി.

വി​പ്ള​വ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ്
പാ​ർ​ട്ടി​യു​ടെ​ ​പ​ങ്ക് ​വ​ലു​ത്

തൃ​പ്ര​യാ​ർ​:​ ​കേ​ര​ള​ത്തി​ൽ​ ​ന​വോ​ത്ഥാ​നം​ ​കൊ​ണ്ടു​വ​രു​ന്ന​തി​ലും​ ​വി​പ്‌​ള​വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​തി​ലും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​വ​ഹി​ച്ച​ ​പ​ങ്ക് ​വ​ള​രെ​ ​വ​ലു​തെ​ന്ന് ​സാ​ഹി​ത്യ​കാ​ര​ൻ​ ​ആ​ല​ങ്കോ​ട് ​ലീ​ലാ​ക്യ​ഷ്ണ​ൻ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​ന​ ​സ​മാ​പ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൃ​ത്യ​മാ​യ​ ​നി​ല​പാ​ടെ​ടു​ക്കു​ക​യും​ ​ജ​ന​കീ​യ​ ​നേ​താ​ക്ക​ളെ​ ​സം​ഭാ​വ​ന​ ​ചെ​യ്യു​ക​യും​ ​ചെ​യ്ത​ ​എ​ക​ ​പാ​ർ​ട്ടി​ ​സി.​പി.​ഐ​യാ​ണെ​ന്നും​ ​ആ​ല​ങ്കോ​ട് ​പ​റ​ഞ്ഞു.​ ​സി.​എ​ൻ.​ജ​യ​ദേ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജ്,​ ​അ​ഡ്വ.​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ,​ ​ടി.​ആ​ർ.​ര​മേ​ഷ്‌​കു​മാ​ർ,​ ​ഇ.​എം.​സ​തീ​ശ​ൻ,​ ​സി.​സി.​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ,​ ​എ​ങ്ങ​ണ്ടി​യൂ​ർ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രാ​യ​ ​ക​മ്മ​റു​ ​സി​ഗ്‌​നേ​ച്ച​ർ,​ ​രാ​ജേ​ഷ് ​അ​പ്പു​ക്കു​ട്ട​ൻ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.