കൊടുങ്ങല്ലൂർ: സി.പി.ഐ തൃശൂർ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള സ്മൃതിപതാക ജാഥകൾ കൊടുങ്ങല്ലുരിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തൃപ്രയാറിലേക്ക് കൊണ്ടു പോയി. കൊടുങ്ങല്ലൂരിന്റെ ആദ്യ നിയമസഭാ അംഗം ഇ. ഗോപാലകൃഷ്ണ മേനോന്റെ സ്മൃതി പതാക ജാഥ പാർട്ടി ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.വി. വസന്തകുമാർ ജാഥാ ക്യാപ്ടൻ സി.സി. വിപിൻ ചന്ദ്രന് പതാക നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ബി. ഖയിസ് അദ്ധ്യക്ഷനായി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എം.കെ. ചാത്തപ്പൻ സ്മൃതി പതാക ജാഥ സി.സി. മുകുന്ദൻ എം.എൽ.എ ജാഥ ക്യാപ്ടൻൻ രാഗേഷ് കണിയാംപറമ്പിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം.ജി. പുഷ്പാകരൻ അദ്ധ്യക്ഷനായി. വി.കെ. രാജൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ കെ.ജി. ശിവാനന്ദൻ ജാഥാ ക്യാപ്ടൻ പി.പി. സുഭാഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സുമ ശിവൻ അദ്ധ്യക്ഷയായി. ത പൂവത്തും കടവിലെ പി.കെ. ഗോപാലകൃഷ്ണൻ സ്മൃതി പതാക സി.പി.ഐ കയ്പമംഗലം സെക്രട്ടറി ടി.പി. രഘുനാഥിന് ജില്ലാ കൗൺസിൽ അംഗം പി.വി മോഹനൻ കൈമാറി.