 
മുപ്ലിയം: ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്കിൽ അഴിമതി, അനധികൃത ഇടപാടുകൾ, അനധികൃത നിയമനം എന്നിവ ആരോപിച്ചും സഹകാരികളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുക, ബാങ്കിനെ അഴിമതിക്കാരിൽ നിന്നും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ബി.ജെ.പി മുപ്ലിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ മുപ്ലിയം ശാഖയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുപ്ലിയം മേഖലാ പ്രസിഡന്റ് സവിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, നേതാക്കളായ കെ.ബി. സന്ദീപ്, ടി.ആർ. രമേശ്, സലിൽ കുണ്ടനി, രാജീവ് പിടിക്കപറമ്പ്, ബാബു കേശവൻ, ഷാജി, ഹരി കുണ്ടനി, മണിലാൽ, ശ്രുതി രാഗേഷ് എന്നിവർ സംസാരിച്ചു