dead

പൈങ്കുളം: പ്രശസ്ത കലാചരിത്രകാരനും തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് മുൻ പ്രൊഫസറുമായ കൂടലാറ്റുപുറത്ത് ചിത്രഭാനു നമ്പൂതിരിപ്പാട് (70) അന്തരിച്ചു. ഇന്നലെ വൈകിട്ട് 3.45 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രാജാ രവി വർമ്മ സെന്റർ ഒഫ് എക്‌സലൻസ് ഓണററി ഡയറക്ടറും 'ഗ്രേറ്റ് പെയിന്റേർസ് ഒഫ് ദ വേൾഡ്' എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ലളിതകലാ അക്കാഡമി മുൻ നിർവാഹക സമിതി അംഗമായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ : നിലയങ്ങോട്ട് പ്രേമ അന്തർജ്ജനം. മകൻ: റിത്വിക് ( കാനഡ ). മരുമകൾ: അമൃത കുറൂർ ( കാനഡ ).