pravasi

തൃശൂർ : വംശീയ കടന്നാക്രമണം പ്രവാസികൾക്കെതിരെ ആഗോളതലത്തിലും കൂടുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾ വലിയ വെല്ലുവിളി നേരിടുകയാണ്. അതേസമയം പ്രവാസികൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി.കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ട്രഷറർ ബാദുഷ കടലുണ്ടി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, സ്വാഗതസംഘം ചെയർമാൻ യു.പി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ സമ്മേളനനഗരിയിൽ സംസ്ഥാന പ്രസിഡന്റ് പി.ടി.കുഞ്ഞുമുഹമ്മദ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പഷ്പാർച്ചന നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. പി.ടി.കുഞ്ഞുമുഹമ്മദ്, കെ.വിജയകുമാർ, എ.കെ.മൂസ്സ, പി.എൽ.പ്രസന്ന എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ബുധനാഴ്ച വൈകിട്ട് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിക്കും. സമാപന പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

തി​ര​ഞ്ഞെ​ടു​പ്പ് : രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി
പ്ര​തി​നി​ധി​ ​യോ​ഗം

തൃ​ശൂ​ർ​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​നി​യ​മ​ങ്ങ​ളി​ൽ​ ​വ​ന്ന​ ​മാ​റ്റം​ ​സം​ബ​ന്ധി​ച്ച് ​ജി​ല്ലാ​ ​ത​ല​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ,​ ​ആ​ധാ​ർ​-​ ​വോ​ട്ട​ർ​ ​ഐ.​ഡി​ ​ബ​ന്ധി​പ്പി​ക്ക​ൽ​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ൾ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ളെ​ ​ധ​രി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യു​ടെ​ ​സു​താ​ര്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​വി​വ​ര​ ​ശേ​ഖ​ര​ണ​ത്തി​നാ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​പു​തി​യ​ ​ഗ​രു​ഡ​ ​ആ​പ്പ് ​പ​രി​ച​യ​പ്പെ​ടു​ത്തി.
സം​ശു​ദ്ധ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ,​ ​ഇ​ര​ട്ടി​ക്ക​ൽ​ ​ഒ​ഴി​വാ​ക്ക​ൽ,​ ​വോ​ട്ട​റു​ടെ​ ​ഐ​ഡ​ന്റി​റ്റി​ ​ഉ​റ​പ്പാ​ക്ക​ൽ,​ ​ക​ള്ള​വോ​ട്ട് ​ത​ട​യ​ൽ​ ​എ​ന്നീ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ​വോ​ട്ട​ർ​മാ​രു​ടെ​ ​ആ​ധാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ത്.​ ​ക​ര​ട് ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ന​വം​ബ​ർ​ 9​ ​നും​ ​അ​ന്തി​മ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ 2023​ ​ജ​നു​വ​രി​ 5​നും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

ക​ർ​ഷ​ക​സം​ഘം​ ​ജി​ല്ലാ​സ​മ്മേ​ള​നം

തൃ​ശൂ​ർ​ ​:​ ​ക​ർ​ഷ​ക​സം​ഘം​ ​ജി​ല്ലാ​സ​മ്മേ​ള​നം​ 26,​ 27​ ​തി​യ​തി​ക​ളി​ൽ​ ​പു​ത്തൂ​ർ​ ​പു​ഴ​യോ​രം​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ദേ​ശീ​യ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​വി​ജു​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ക​ർ​ഷ​ക​സം​ഘം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി​ജ​യ​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജോ​ർ​ജ്ജ് ​മാ​ത്യു,​ ​ബേ​ബി​ ​ജോ​ൺ,​ ​എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ,​ ​എം.​പ്ര​കാ​ശ​ൻ,​ ​ഓ​മ​ല്ലൂ​ർ​ ​ശ​ങ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​മൊ​ത്തം​ ​മെ​മ്പ​ർ​മാ​രെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് 10​ ​പ്ര​തി​നി​ധി​ക​ളും​ 51​ ​ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ക്കും.​ ​അം​ഗ​ത്വ​ത്തി​ൽ​ ​ഇ​പ്രാ​വ​ശ്യം​ 80,432​ ​പേ​രു​ടെ​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യ​താ​യി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​കൊ​ടി​മ​ര​ജാ​ഥ​ ​തി​രു​വി​ല്വാ​മ​ല​യി​ൽ​ ​നി​ന്നും​ ​പി.​ആ​ർ.​വ​ർ​ഗ്ഗീ​സ് ​മാ​സ്റ്റ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും,​ ​പ​താ​ക​ജാ​ഥ​ ​പ​രി​യാ​രം​ ​ക​ർ​ഷ​ക​സ​മ​ര​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നും​ ​എ.​എ​സ്.​കു​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​ആ​രം​ഭി​ച്ച് 25​ന് ​പു​ഴ​യോ​രം​ ​ഗാ​ർ​ഡ​ൻ​സി​ലെ​ത്തി​ച്ചേ​രു​മെ​ന്ന് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ഡേ​വി​സ്,​ ​എ.​എ​സ്.​കു​ട്ടി,​ ​കെ.​പി.​പോ​ൾ,​ ​കെ.​വി.​സ​ജു,​ ​കെ.​എം.​വാ​സു​ദേ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.