വാഴാനി വിനോദ സഞ്ചാര കേന്ദ്രം.
വടക്കാഞ്ചേരി: പ്രകൃതി രമണീയമായ വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു. പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, തൂക്കുപാലം എന്നിവ മോടി പിടിപ്പിച്ചു കഴിഞ്ഞു. ഡാമിലേക്കുള്ള സഞ്ചാര പാതയും പ്രവേശന കവാടവും പൂച്ചെട്ടികൾ വച്ച് അലങ്കരിച്ചു കഴിഞ്ഞു. ആഗസ്റ്റ് 30ന് കരുമത്രയിൽ നിന്നും വിളംബര ഘോഷയാത്ര വാഴാനി വരെ സംഘടിപ്പിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.