 
കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം മന്ത്രിയെ സന്ദർശിച്ചപ്പോൾ.
പുതുക്കാട്: മണ്ഡലത്തിലെ വനമേഖലയിലെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെ തടയാനാവാശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും വനംമന്ത്രിയെ സന്ദർശിച്ച് വിഷയങ്ങൾ ധരിപ്പിച്ചു. കാട്ടനകളെ തുരത്താൻ കുങ്കി ആനയുടെ സേവനം ലഭ്യമാക്കണമെന്നും ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിൽ പാലപിള്ളിയിൽ ആർ.ആർ.ടിയെ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി.