1
കേന്ദ്ര പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ മുള്ളൂർക്കര പഞ്ചായത്ത് സന്ദർശിക്കുന്നു.

വടക്കാഞ്ചേരി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനിൽകുമാർ മുള്ളൂർക്കര പഞ്ചായത്ത് സന്ദർശിച്ചു. സംസ്ഥാന പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശ്, കില. ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷെഫീക്ക്, ജില്ലാ പഞ്ചായത്ത് അസി: ഡയറക്ടർ കെ. സിദ്ധിക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ, വയോജന പാർക്ക്, ജനകീയ ഹോട്ടൽ, എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി അദേഹം ചർച്ച നടത്തി. മുള്ളൂർക്കര പഞ്ചായത്തിനെക്കുറിച്ച് ടെലിഫിലിം നിർമ്മിച്ച് സമർപ്പിക്കാൻ അദേഹം നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്റ് ബി.കെ. തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ. അൻസാർ എന്നിവർ പങ്കെടുത്തു.