പാവറട്ടി: പൂവത്തൂർ കോലുക്കൽ പാലത്തിനു സമീപം റോഡിൽ ഗർത്തം രൂപപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. രണ്ടടിയിലെറേ ആഴമുണ്ട്. വലിയ വാഹനങ്ങൾ വരുമ്പോൾ കുഴിയിൽപ്പെട്ട് അപകടം ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. അടിയന്തരമായി കുഴികൾ അടച്ച് ഗതാഗത സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ താത്കാലിക അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.