ചാലക്കുടി പള്ളി വാർഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ നഗരസഭ ചെയർമാൻ എബി ജോർജ്, ഫൊറോന വികാരി ഫാ.ജോസ് പാലാട്ടി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ചാലക്കുടി: നഗരസഭ 19-ാം വാർഡിൽ നവീകരിച്ച പള്ളി കനാൽ റോഡിന്റെയും വാർഡ് സൗന്ദര്യവത്കരണത്തിന്റെയും ഉദ്ഘാടനം നടന്നു. 10ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം സെന്റ് മേരീസ് ഫോറോന പള്ളി വികാരി ഫാ. ജോസ് പാലാട്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ സി.എസ്. സുരേഷ് അദ്ധ്യക്ഷനായി.
വാർഡ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എബി ജോർജും നിർവഹിച്ചു. മർച്ചന്റ് അസോസിയേഷനാണ് വൃക്ഷത്തൈകൾ നൽകിയത്. നഗരസഭ കൗൺസിലർമാർ, മാദ്ധ്യമ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവരും വിവിധ വൃക്ഷത്തൈകൾ നടീൽ നിർവഹിച്ചു.
നഗരസഭ കൗൺസിലർമാരായ ലില്ലി ജോസ്, ഷൈജ സുനിൽ, വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ, റെയ്‌സൺ ആലുക്ക, ചന്ദ്രൻ കൊളത്താപ്പിള്ളി, ജിൻസ ഫ്രാൻലി, അമ്പിളി വിനയൻ, മേൽബി മെജോ, ലിഞ്ജു സമേഷ്, നീമ ഷാജു, ഷൈജ അശോകൻ, ജെസി ജോൺസൺ തുടങ്ങിയവർ സന്നിഹിതരായി.