p

തൃപ്രയാർ: പരസ്പരം കലഹിച്ച് നിൽക്കേണ്ടവരല്ല ഇടതുപാർട്ടികളെന്നും, ഇടതുമുന്നണിയെ ശക്തിപ്പെടുത്തേണ്ട ബാദ്ധ്യത രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സി.പി.ഐയ്ക്ക് ഉണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എമ്മിന് മുന്നിൽ മുട്ടുമടക്കുന്നുവെന്ന് സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കായിരുന്നു തൃശൂർ ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കാനത്തിന്റെ മറുപടി.

ഒരു സർക്കാരിൽ കുറ്റങ്ങളും കുറവുകളും സ്വാഭാവികം. മുന്നണിയിലെ സുഖ ദുഃഖങ്ങൾ ഒരുമിച്ചു പങ്കിടണം. നേട്ടങ്ങൾ സ്വന്തമാക്കുകയും, കോട്ടങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് പറയുകയും ചെയ്യുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണ്. നല്ലതിനായുള്ള വിമർശനം വേണം. മറിച്ചുള്ള വിമർശനം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. മുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അത് പരിഹരിക്കാൻ സംവിധാനവുമുണ്ടാകും. 1980 മുതൽ എൽ.ഡി.എഫിൽ സജീവ സാന്നിദ്ധ്യമാണ് സി.പി.ഐ. സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. 2014 മുതൽ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞു തുടങ്ങി. 2022 ആയപ്പോഴേക്കും കേരളത്തിൽ മാത്രമായി ഒതുങ്ങി. പാർലമെന്റിലും നിയമസഭകളിലും പ്രാതിനിദ്ധ്യം കുറഞ്ഞു. ബി.ജെ.പി നാടിന്റെ ദിശ തന്നെ മാറ്റി വിടാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നിറുത്തിയാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നത്. അവർക്കെതിരെ വിശാല ശക്തികളുടെ ഐക്യം ഉറപ്പിക്കണമെന്നും കാനം പറഞ്ഞു.

ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗങ്ങളായ സി.എൻ. ജയദേവൻ, കെ.പി.രാജേന്ദ്രൻ, ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി.വസന്തം, സംസ്ഥാന എക്‌സിക്യൂട്ടീവംഗമായ മന്ത്രി കെ.രാജൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.വി.എസ്.സുനിൽകുമാർ, ജനറൽ കൺവീനർ അഡ്വ.ടി.ആർ.രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

സി.​പി.​ഐ​ ​:​ ​തൃ​ശൂ​രിൽ
കെ.​കെ.​വ​ത്സ​രാ​ജ് ​തു​ട​രും

തൃ​ശൂ​ർ​:​ ​സി.​പി.​ഐ​ക്ക് ​ആ​ഴ​ത്തി​ൽ​ ​വേ​രോ​ട്ട​മു​ള്ള​ ​തൃ​ശൂ​രി​ൽ​ ​കെ.​കെ.​വ​ത്സ​രാ​ജ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തു​ട​രു​മെ​ന്ന് ​ഏ​താ​ണ്ട് ​ഉ​റ​പ്പാ​യി.​ ​വ​ത്സ​രാ​ജ് ​മാ​റ​ണ​മെ​ന്ന് ​പ്ര​തി​നി​ധി​ക​ളും​ ​നേ​താ​ക്ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ര​ണ്ട് ​വ​ട്ടം​ ​വ​ത്സ​രാ​ജ് ​സെ​ക്ര​ട്ട​റി​യാ​യി.​ ​മൂ​ന്നാം​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കും​ ​മു​ൻ​പാ​ണ് ​ജി​ല്ലാ​സ​മ്മേ​ള​നം.​ ​പാ​ർ​ട്ടി​ ​ന​യ​മ​നു​സ​രി​ച്ച് ​മൂ​ന്ന് ​ത​വ​ണ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യാ​ൽ​ ​മാ​റ​ണം.
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​സി.​എ​ൻ.​ജ​യ​ദേ​വ​ൻ​ ​എം.​പി​യാ​യ​ ​ഒ​ഴി​വി​ലാ​ണ് ​വ​ത്സ​രാ​ജ് ​സ്ഥാ​ന​മേ​റ്റ​ത്.​ ​പാ​ർ​ട്ടി​യി​ൽ​ ​പാ​ർ​ല​മെ​ന്റ​റി​ ​രം​ഗ​ത്തേ​ക്ക് ​വ​രാ​ൻ​ ​താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ ​ഏ​റെ​യു​ണ്ടെ​ങ്കി​ലും​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ​താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ ​കു​റ​വാ​ണ്.​ ​യു​വ​ജ​ന​വി​ഭാ​ഗ​മാ​യ​ ​എ.​ഐ.​വൈ.​എ​ഫി​ന് ​അ​ർ​ഹ​മാ​യ​ ​പ്രാ​തി​നി​ദ്ധ്യം​ ​ര​ണ്ട് ​ത​ല​ത്തി​ലും​ ​ല​ഭി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​അ​തേ​സ​മ​യം,​ ​പു​തു​ത​ല​മു​റ​യെ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​കാ​മ്പ​സു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കും.​ ​ബി.​ജെ.​പി​യു​ടെ​ ​ഹി​ന്ദു​വ​ർ​ഗീ​യ​ത​ ​ചെ​റു​പ്പ​ക്കാ​രെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​ആ​കൃ​ഷ്ട​രാ​കു​ന്ന​ത് ​ത​ട​യാ​നു​മു​ള്ള​ ​പ​ദ്ധ​തി​ക​ളു​മു​ണ്ട്.