kodkakra
സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2022 -2023 അദ്ധ്യയനവർഷത്തിലെ നവാഗത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ സെമിനാർ 'വിവിഫിക 2022' മോൺ. ഫാദർ ജോയ് പാലിയേക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2022 23 അദ്ധ്യയന വർഷത്തിലെ നവാഗത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ സെമിനാർ 'വിവിഫിക 2022' നടത്തി. സീനിയർ വിദ്യാർത്ഥികളുടെ രംഗപൂജയോടെ ആരംഭിച്ചു. മോൺ. ഫാ. ജോയ് പാലിയേക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ റവ. ഡോ. ഡേവീസ് ചെങ്ങിനിയാടൻ മുഖ്യപ്രഭാഷണം നടത്തി. കൊടകര സി.ഐ: ജയേഷ് ബാലൻ മദ്യമയക്കുമരുന്ന് വിപത്തുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ സ്വാഗതം പറഞ്ഞു. സഹൃദയ മാനേജ്‌മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ റവ. ഡോ. ബിനോയ് തോമസ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പേരന്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു.

സഹൃദയ കോളേജിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോദ്ധ്യപ്പെടുത്തുന്ന വിവിധ ക്ലാസുകൾക്ക് ഡോ. ബിനോയ് തോമസ്, ഫിനാൻസ് ഓഫീസർ ഫാ. ആന്റോ വട്ടോലി, വൈസ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, പ്രൊഫ. വി.ജെ. തോമസ്, മിസ്. ജയ് മോൾ ജയിംസ്, പി.ടി.എ പ്രസിഡന്റ് ഡോ. എം. ബിജു തോമസ് എന്നിവർ നേതൃത്വം നൽകി. ഹ്യൂമൻ എക്‌സലൻസ് വിഭാഗം മേധാവി സതീഷ് നായർ നന്ദി പറഞ്ഞു.