 
തൃപ്രയാർ: സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പ്രതിനിധികൾക്ക് ബാഗുകൾക്ക് പകരം നൽകിയത് ഒരു പാക്കറ്റ് വിത്തും കൈക്കോട്ടും പുല്ലുമാന്തി അടക്കമുള്ള ഉപകരണങ്ങളും. കൃഷിമന്ത്രിയായിരുന്ന സമയത്ത് വി.എസ്.സുനിൽകുമാർ നടപ്പിലാക്കിയ എല്ലാവരും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ചുവട് പിടിച്ചായിരുന്നു ഇത്. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പിന്റെ ആഹ്വാനം ഏറ്റെടുത്ത് മുന്നോട്ടുപോകാൻ പ്രചോദനമാകുന്നതിനായാണ് ഇങ്ങനെയൊരു വേറിട്ട തീരുമാനം കൈക്കൊണ്ടതെന്ന് സംഘാടകർ പറഞ്ഞു.